ബൈക്ക് മോഷണസംഘം പിടിയില്‍



കൊല്ലം കൊല്ലം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തുന്ന സംഘം പിടിയിൽ. ചവറ തെക്കുംഭാഗം ജെനോവ നിവാസിൽ ഷിജു (24), മയ്യനാട് താന്നി സാഗരതീരം ഫ്ലാറ്റിൽ അഖിൽ (26), ആശ്രാമം വൈദ്യശാല നഗർ –322 പനച്ചിലഴികത്ത് അരുൺ (26), പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെട്ട സംഘമാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.  റെയിൽവേ സ്റ്റേഷൻ,  ആർഎംഎസ്, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചത് ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. വാഹനമോഷണം വ്യാപകമായതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കൊല്ലം ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ലിങ്ക് റോഡ്, വിക്ടോറിയ ആശുപത്രി തുടങ്ങിയ വിവിധ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇൻസ്പെക്ടർ ജി അരുണിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജു, സിപിഒമാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News