ഫോറസ്റ്റ്‌ ഓഫീസിലേക്ക്‌ കർഷകസംഘം മാർച്ച്‌

പത്തനാപുരം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ധർണ സംസ്ഥാന 
ജോയിന്റ് സെക്രട്ടറി ജോർജ് മാത്യൂ ഉദ്ഘാടനംചെയ്യുന്നു


പത്തനാപുരം ജനവാസമേഖലയെ ബഫർസോണിൽനിന്ന് പൂർണമായും ഒഴിവാക്കുക, വന്യമൃഗ ആക്രമണങ്ങളിൽനിന്ന്‌ കർഷകരെ രക്ഷിക്കുക, കൈവശ കൃഷിക്കാർക്ക് പട്ടയം അനുവദിക്കുക, റബർമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകസംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പത്തനാപുരം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജോർജ് മാത്യൂ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി രാജു ഡഗ്ലസ് അധ്യക്ഷനായി. പ്രസിഡന്റ്‌ എ ബി അൻസാർ സ്വാഗതംപറഞ്ഞു. രാജഗോപാലൻനായർ, എച്ച് നജീബ് മുഹമ്മദ്, രാധാകൃഷ്ണപിള്ള, പ്രസന്ന, സുരേഷ് കുമാർ, ശിവദാസൻപിള്ള, ഓമനക്കുട്ടൻനായർ, എസ് കെ രാധാകൃഷ്ണൻ, അർഷാദ് ജമാലുദീൻ എന്നിവർ സംസാരിച്ചു. പുന്നല മോഡൽ ഫോറസ്റ്റ് ഓഫീസ് കടശ്ശേരിയിൽ നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റിഅംഗം വി എസ് സതീഷ് കുമാർ ഉദ്ഘാടനംചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌ സലിം അധ്യക്ഷനായി. സെക്രട്ടറി മനോജ് സ്വാഗതംപറഞ്ഞു. ആർ രാഹുൽ, രഞ്ജിത്, രാജൻ, മംഗളാനന്ദൻ, ബാലൻ, സോണി, സജീഷ് എന്നിവർ സംസാരിച്ചു. അഞ്ചൽ  കേരള കർഷകസംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.  ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ ഉദ്ഘാടനംചെയ്തു. അഡ്വ. ജെ സുരേന്ദ്രൻനായർ അധ്യക്ഷനായി. ഷിബു സ്വാഗതം പറഞ്ഞു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അസീനാ മനാഫ്, ഏരിയ പ്രസിഡന്റ് കെ ജെ അലോഷ്യസ്, സെക്രട്ടറി വി രവീന്ദ്രനാഥ്, സിപിഐ എം ഏരിയ കമ്മിറ്റിഅംഗം എസ് ഗോപകുമാർ, പി ലൈലാബീവി, ജി രവീന്ദ്രൻപിള്ള, സെയ്ഫുദീൻ, നദീറ സെയ്ഫുദീൻ എന്നിവർ സംസാരിച്ചു.  പുനലൂർ കേരള കർഷകസംഘം ആര്യങ്കാവ്, തെന്മല വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.  ആര്യങ്കാവ് ഡിഎഫ്ഒ ഓഫീസ് പടിക്കൽ നടന്ന ധർണ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം ശ്രീകുമാർ ഉദ്ഘാടനംചെയ്തു. സിപിഐ എം കരുതുരുട്ടി ലോക്കൽ സെക്രട്ടറി പി രാജു അധ്യക്ഷനായി. ആര്യങ്കാവ് ലോക്കൽ സെക്രട്ടറി  ബിനു മാത്യൂ സ്വാഗതം പറഞ്ഞു. സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു, കർഷകസംഘം ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എസ് രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത്‌അംഗം ലേഖ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. തെന്മല ഡിഎഫ്ഒ ഓഫീസ് പടിക്കൽ നടന്ന ധർണ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം വി കെ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. ഇടമൺ വില്ലേജ് സെക്രട്ടറി രാജേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് മധുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാന്തിനി, ആർ ഗീത, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോൺ ഫിലിപ്പ്, ജിജി കടവിൽ എന്നിവർ സംസാരിച്ചു. തെന്മല ലോക്കൽ സെക്രട്ടറി ആർ സുരേഷ് സ്വാഗതവും വില്ലേജ് സെക്രട്ടറി സലീം നന്ദിയും പറഞ്ഞു. കടയ്ക്കൽ കേരള കർഷകസംഘം കടയ്ക്കൽ ഏരിയ കമ്മിറ്റി മടത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും  ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കരകുളം ബാബു അധ്യക്ഷനായി.  കൺവീനർ മടത്തറ അനിൽ സ്വാഗതംപറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, കർഷകസംഘം ഏരിയ സെക്രട്ടറി വി സുബ്ബലാൽ, ജില്ലാ വൈസ് പ്രസിഡന്റ് ബി ശിവദാസൻപിള്ള, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News