സി കാറ്റഗറിയിൽ



കൊല്ലം കോവിഡ് വ്യാപനം അതിതീവ്രമായതോടെ ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റ​ഗറിയിലായി. പൊതുപരിപാടികൾ നിരോധിക്കും. ജിം, തിയറ്റർ, സ്വിമ്മിങ് പൂൾ എന്നിവ അടയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20പേർ മാത്രം. ഉത്തരവ് ഉടൻ ഇറങ്ങും. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിൽ 8688 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ബുധൻ 4177 പേർക്കും വ്യാഴം 4511 പേർക്കുമാണ്‌ രോഗബാധ. ഇതിൽ 78പേർ ആരോ​ഗ്യപ്രവർത്തകരാണ്.  വിദേശത്തുനിന്ന്‌ എത്തിയ ഒരാൾ, സമ്പർക്കം മൂലം 4139, 37 ആരോഗ്യപ്രവർത്തകർ എന്നിങ്ങനെയാണ്‌ ബുധനാഴ്‌ച രോഗബാധിതരായത്‌. 755പേർ രോഗമുക്തരായി. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയ മൂന്നുപേർ വീതം, സമ്പർക്കം മൂലം 4464 പേർ, 41 ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ വ്യാഴാഴ്ചയും രോഗബാധിതരായി. 940 പേർ രോഗമുക്തരായി. കൊല്ലം കോർപറേഷനിൽ 1974 പേർക്കും മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി –-232, കൊട്ടാരക്കര –-158, പരവൂർ –-119, പുനലൂർ –-175 പേർക്കും രോ​ഗം സ്ഥിരീകരിച്ചു. പഞ്ചായത്തുകളിൽ അഞ്ചൽ –-229, അലയമൺ –-77, ആദിച്ചനല്ലൂർ –-113, ആര്യങ്കാവ് –-11, ആലപ്പാട് –-38, ഇടമുളയ്ക്കൽ –-121, ഇട്ടിവ –-104, ഇളമാട് –-114, ഇളമ്പള്ളൂർ –-175, കിഴക്കേ കല്ലട –-61, ഉമ്മന്നൂർ –-87, എഴുകോൺ –-61, ഏരൂർ –-131, ഓച്ചിറ –-78, കടയ്ക്കൽ –-101, കരവാളൂർ –-80, കരീപ്ര –-66, കല്ലുവാതുക്കൽ –-150, കുണ്ടറ –-118, കുന്നത്തൂർ –-50, കുമ്മിൾ –-26, കുലശേഖരപുരം –-110, കുളക്കട –-97, കുളത്തൂപ്പുഴ –-66, കൊറ്റങ്കര –-74, ക്ലാപ്പന –-40, ചടയമംഗലം –-78, ചവറ –-246, ചാത്തന്നൂർ –-128, ചിതറ –-47, ചിറക്കര –-72, തലവൂർ –-63, തഴവ –-106, തൃക്കരുവ –-81, തൃക്കോവിൽവട്ടം –-153, തെക്കുംഭാഗം –-20, തെന്മല –-58, തേവലക്കര –-112, തൊടിയൂർ –-120, നിലമേൽ –-40, നീണ്ടകര –-49, നെടുമ്പന –-111, നെടുവത്തൂർ –-91, പട്ടാഴി –-39, പട്ടാഴി വടക്കേക്കര –-28, പത്തനാപുരം –-161, പനയം –-66, പന്മന –-158, പവിത്രേശ്വരം –-160, പിറവന്തൂർ –-73, പൂതക്കുളം –-110, പൂയപ്പള്ളി –-83, പെരിനാട് –-85, പേരയം –-70, പോരുവഴി –-62, മൺറോത്തുരുത്ത് –-16, മയ്യനാട് –-118, മേലില –-47, മൈനാഗപ്പള്ളി –-112, മൈലം –-83, വിളക്കുടി –-58, വെട്ടിക്കവല –-62, വെളിനല്ലൂർ –-60, വെളിയം –-89, വെസ്റ്റ് കല്ലട –-49, ശാസ്താംകോട്ട –-99, ശൂരനാട് നോർത്ത് –-121, ശൂരനാട് സൗത്ത് –-71 എന്നിങ്ങനെയാണ് രണ്ടുദിവസമായി കോവിഡ്‌ ബാധിതരായത്‌.   കോവിഡ് മരണം ധനസഹായം ഉടൻ നല്‍കും കൊല്ലം   കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിന്‌ അർഹരായവർക്ക്‌ ഉടൻ ലഭ്യമാക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ. ജില്ലയിൽ ആകെ 5090 കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും ധനസഹായത്തിന്‌ 3780 അപേക്ഷ മാത്രമാണ്‌  ലഭിച്ചത്‌. അപേക്ഷിക്കാൻ ഒട്ടേറെ പേർ അവശേഷിക്കുന്ന പശ്ചാത്തലത്തിൽ ഇ-–-ഹെൽത്ത് വഴി വിവരശേഖരണം നടത്തി കൃത്യത ഉറപ്പാക്കി.  തദ്ദേശ സ്ഥാപനത്തിൽനിന്ന്‌ അതത് വാർഡ് അംഗങ്ങൾ, ആശാവർക്കർമാർ, സാമൂഹ്യ സന്നദ്ധസേന ഉൾപ്പെടെ മറ്റു വളന്റിയർമാർ എന്നിവരുടെ സഹായത്തോടെ വീടുകൾ സന്ദർശിച്ച്‌ അവകാശികളെ ബോധവൽക്കരിച്ച് അപേക്ഷ സ്വീകരിക്കും. എല്ലാ അവകാശികളും അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനം. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഇതിനായി വിനിയോഗിക്കും. ധനസഹായത്തിന് അർഹരായവരുടെയെല്ലാം വീടുകൾ സന്ദർശിച്ചതായി തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന്‌ സാക്ഷ്യപത്രം വാങ്ങി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/നഗരകാര്യ വകുപ്പ് റീജ്യണൽ ജോയിന്റ് ഡയറക്ടർ എന്നിവർക്ക്‌ സമർപ്പിക്കാൻ നിർദേശിച്ചു. Read on deshabhimani.com

Related News