കുടുംബശ്രീ തെരഞ്ഞെടുപ്പിലും കോൺഗ്രസ് – ബിജെപി സഖ്യം



കരുനാഗപ്പള്ളി കുടുംബശ്രീയെ രാഷ്ട്രീയവൽക്കരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസ്‌ –-ബിജെപി സഖ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി ഇരുപക്ഷവും പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ വിവാദമാകുന്നു. 15ാം വാർഡിൽ ഒമ്പതിടത്തും ഈ ശ്രമം കുടുംബശ്രീ പ്രവർത്തകർ പരാജയപ്പെടുത്തി.  വിജയിച്ച ആറു വാർഡിലെ അംഗങ്ങൾ മഹിളാ മോർച്ചയുടെയും മഹിളാ കോൺഗ്രസിന്റെ പോസ്റ്ററുകളിൽ ഒരേ സമയം ഇടംപിടിച്ചു. ഒമ്പതാം വാർഡിൽ നിന്ന് ജയിച്ച ഷൈനി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥിയായിരുന്നു 14–ാം- വാർഡിൽ നിന്ന് സിഡിഎസ് അംഗമായി വിജയിച്ച വിജയമ്മ  ബിജെപി ദളിത് മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ്‌, ആർഎസ്എസ് കാര്യവാഹക് എന്നീ ചുമതലകൾ വഹിച്ചയാളുടെ അമ്മയാണ്‌. അഞ്ചാം വാർഡിൽ നിന്ന് ജയിച്ച ജയലക്ഷ്മിയും ആർഎസ്എസും –-കോൺഗ്രസും സഖ്യത്തിലൂടെയാണ് സിഡിഎസ് അംഗമായത്‌. ഇവരുടെ ഫോട്ടോവച്ചാണ് ഇരുപക്ഷവും വെവ്വേറെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസ്- ബിജെപി സഖ്യം പഞ്ചായത്തിൽ പരസ്യമായതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ, ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മ ഒമ്പത്‌ സീറ്റിലും വിജയം നേടി. സീനത്തിനെ ചെയർപേഴ്സണായും രജനിയെ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുത്തു.  Read on deshabhimani.com

Related News