സിപിഐ എമ്മിനൊപ്പം 
പ്രവർത്തിക്കും

അമ്പലംകുന്ന് മോഹനൻനായരെ എസ് ജയമോഹൻ പാർടി പതാക 
നൽകി സ്വികരിക്കുന്നു


ഓയൂർ ദീർഘകാലം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (എഐടിയുസി)സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഐ അമ്പലംകുന്ന് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അമ്പലംകുന്ന് മോഹനന്‍നായർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചു. അമ്പലംകുന്ന് പൊന്നപ്പൻ ഭവനിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ പാർടി പതാക നൽകി സ്വികരിച്ചു. ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, വെളിനല്ലൂർ വെസ്റ്റ്  ലോക്കൽ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ജി സനൽ, ദിലീപ് കുമാർ, എം എം സലിം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News