അടിമാലി ​ടെക്നിക്കല്‍ 
ഹൈസ്കൂളിന് കിരീടം

സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്രസാങ്കേതികമേളയിൽ ജേതാക്കളായ അടിമാലി ​ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ടീം
 ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു


കുളത്തൂപ്പുഴ കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാലാമത് സംസ്ഥാന ശാസ്ത്ര-സാങ്കേതിക മേള സമാപിച്ചു. 61 പോയിന്റോടെ ഇടുക്കി ജില്ലയിലെ അടിമാലി ​ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ചാമ്പ്യന്മാരായി. 50 പോയിന്റുമായി തിരുവനന്തപുരം  കുളത്തൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 49 പോയിന്റോടെ മലപ്പുറം കൊക്കൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനം വിതരണംചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പി അനിൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ അനിൽകുമാർ, വാർഡ്‌ അംഗം പി ജയകൃഷ്ണൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ പി ബീന, ഡെപ്യൂട്ടി ഡയറക്ടർ എ സുൾഫിക്കർ, ജനറൽ കൺവീനർ ഡി ഗോപൻ, പിടിഎ വൈസ് പ്രസിഡന്റ് എം ഷാജഹാൻ എന്നിവർ പങ്കെടുത്തു.         സംസ്ഥാനത്തെ 48 ടെക്നിക്കൽ സ്കൂളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മേളയിൽ ഇലക്‌ട്രോണിക്സ്, വൈദ്യുതി വയറിങ്, ലോഹത്തകിട് കൊണ്ടുള്ള നിർമാണം, മരപ്പണി, പാഴ്‍വസ്തുക്കൾ ഉപയോ​ഗിച്ചുള്ള നിർമാണം എന്നീ തത്സമയ മത്സരങ്ങൾ, നിശ്ചലമാതൃകകൾ, പ്രവർത്തന മാതൃകകൾ, 48 സ്കൂളിന്റെയും മത്സരത്തിൽ അവതരിപ്പിച്ച മോഡലുകൾ, തത്സമയ മത്സരത്തിൽ നിർമിച്ച ഉൽപ്പനങ്ങൾ ഉൾപ്പെടുത്തി പ്രദർശന മത്സരം എന്നിവ നടന്നു. സ്‌കൂളുകളുടെ സ്റ്റാളുകൾക്ക് പുറമേ ഐഎസ്ആർഒ, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം, ഇന്ത്യൻ നേവി, ഫുഡ് ആൻഡ് സേഫ്ടി ലാബ്, ടികെഎം കോളേജ് ഓഫ് എൻജിനിയറിങ്, സർക്കാർ പോളിടെക്‌നിക്, വനം വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവയുടെയും വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളും മേളയിലുണ്ടായിരുന്നു. സാംസ്കാരിക പരിപാടികളും അരങ്ങേറി. Read on deshabhimani.com

Related News