നല്ലവഴി തെളിച്ച്

കുണ്ടറ ആശുപത്രിമുക്ക് –- പെരുമ്പുഴ റോഡിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കൊപ്പം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്


കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഫെയ്‌സ്ബുക്കിലൂടെ ലഭിച്ച പരാതികളിൽ അടിയന്തരമായി ഇടപെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.  ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച് സ്ഥിതി വിലയിരുത്തി പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കും. ഇല്ലെങ്കിൽ ഫെയ്‌സ്ബുക്ക് വഴിയോ ജനപ്രതിനിധികൾ വഴിയോ ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. പരാതികൾക്കുള്ള മറുപടി അതത് റോഡുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയർമാർ തന്നെ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവായി ജനങ്ങളെ അറിയിച്ചു. ജില്ലയിലെ പ്രധാന പദ്ധതികൾ മന്ത്രി വിലയിരുത്തി.  റോഡ്സ് വിഭാ​ഗം ഓച്ചിറ–- അഴീക്കൽ റോഡ്: മോശമായി കിടക്കുന്ന ഭാ​ഗത്ത് 20 എംഎം ചിപ്പിങ് പാരപ്പറ്റ് ഇടുന്ന പ്രവൃത്തി ആരംഭിച്ചു. ഈ മാസം 30നുള്ളിൽ പൂർത്തിയാക്കും. കൊട്ടാരക്കര– ഓടനാവട്ടം– വെളിയം റോഡ്:  പ്രവൃത്തി ഉടൻ തുടങ്ങും. ഒക്ടോബർ 20നു പൂർത്തിയാക്കും.അയത്തിൽ–- ചെമ്മാൻമുക്ക് റോഡ്:  പ്രവൃത്തി പുരോ​ഗമിക്കുന്നു. 28നു പൂർത്തിയാക്കും. ശൂരനാട് വടക്ക് പഞ്ചായത്ത് പുളിമൂട് ജങ്ഷൻ മുതലുള്ള റോഡ്: ഭരണാനുമതി ലഭിച്ചാലുടൻ തുടങ്ങും. കൊല്ലം പൊതുമരാമത്ത് ഓഫീസിനു മുന്നിലെ ബീച്ച് റോഡ്: ശോചനീയാവസ്ഥ ഒക്ടോബർ മൂന്നിനു മുമ്പ്‌ പരിഹരിക്കും. എംഎൽഎ മുക്ക്–-പൂതക്കുളം പഞ്ചായത്ത് ഓഫീസ് റോഡ്: പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ നീക്കി. 100 മീറ്റർ ബാക്കിയുണ്ട്. റീ ടെൻഡർ ചെയ്ത് പൂർത്തിയാക്കും. ചാത്തന്നൂർ–- പരവൂർ റോഡ്, പരവൂർ–-പാരിപ്പള്ളി റോഡ്: സിആർഎഫ് ഫണ്ടിൽ ഉൾപ്പെടുത്തി ദേശീയപാത വിഭാ​ഗം ചെയ്യും.   കെആർഎഫ്ബിക്കു കീഴിൽ ഏനാത്ത്–  പത്തനാപുരം റോഡ്: എഫ്ഡിആർ രീതിയിലുള്ള നിർമാണത്തിന് ടെൻഡറിന് അം​ഗീകാരം ലഭിച്ചു. കിഫ്ബിയുടെ അനുമതിയോടെ പ്രവൃത്തി തുടങ്ങും. പാച്ച് വർക്ക് 50 ശതമാനം പൂർത്തിയായി. ബാക്കി 30നു മുമ്പ്‌ തീർക്കും. ശാസ്താംകോട്ട– കൊട്ടാരക്കര– നീലേശ്വരം  റോഡ്: സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ നീക്കി. ബാക്കി പ്രവൃത്തിക്കായി ടെൻഡർ ചെയ്തെങ്കിലും ആവശ്യത്തിനു ലഭിച്ചില്ല. റീ ടെൻഡർ  ചെയ്യും. വെറ്റമുക്ക്– തേവലക്കര– മൈനാ​ഗപ്പള്ളി–ശാസ്താംകോട്ട– താമരക്കുളം റോഡ്: ബാക്കി പ്രവൃത്തിക്ക് ഒരു ടെൻഡർ മാത്രമേ ലഭിച്ചുള്ളൂ.  റീ ടെൻഡർ ചെയ്യും. അമ്പലംകുന്ന്–റോഡ്‍വിള– പോരയിടം റോഡ്: എഫ്ഡിആർ സ്കീമിൽ ഉൾപ്പെടുത്തി ടെൻഡർ അം​ഗീകാരമായി. കിഫ്ബി അനുമതി ലഭ്യമായിട്ടില്ല. മോശമായി കിടന്ന ഭാ​ഗം അറ്റകുറ്റപ്പണി നടത്തി. കുണ്ടറ–- മുളവന റോഡ്: ഒന്നാംഭാ​ഗം പൂർത്തിയാക്കിയ കോട്ടപ്പുറം ഭാ​ഗത്ത് കുഴികൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ചോർച്ചമൂലമാണ്. നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ള ശരിയാക്കും.   കെഎസ്ടിപി പുനലൂർ– -മൂവാറ്റുപുഴ  റോഡ്: നിർമാണ പ്രവർത്തനങ്ങൾ ശബരിമല മഹോത്സവുമായി ബന്ധപ്പെട്ട് വേ​ഗത്തിലാക്കി. 16 കി.മി. പൂർത്തിയായി.   എൻഎച്ച്  കാട്ടിൽകടവ്– പുതിയകാവ്– ചക്കുവള്ളി റോഡ്: കാട്ടിൽകടവ് മുതൽ പുതിയകാവ് വരെയുള്ള ഭാ​ഗം വാട്ടർ അതോറിറ്റി പൈപ്പിടുന്നതു മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. 2023 ഏപ്രിൽ 30നകം പൂർത്തിയാക്കും. Read on deshabhimani.com

Related News