റോഡ് നിര്‍മാണത്തിൽ 
കാലാനുസൃത മാറ്റം: മന്ത്രി

തൃക്കണ്ണമംഗല്‍–- -പ്ലാപ്പള്ളി–- -സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണോദ്ഘാടനം തൃക്കണ്ണമം​ഗല്‍ ജങ്‌ഷനില്‍ 
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു


കൊട്ടാരക്കര റോഡ് നിർമാണത്തിൽ കാലാനുസൃത മാറ്റം വരുത്തുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കണ്ണമംഗൽ–- -പ്ലാപ്പള്ളി–- -സദാനന്ദപുരം റോഡിന്റെ നവീകരണ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിർമാണം. മന്ത്രിയുടെ ഓഫീസ് നേരിട്ട് പുരോഗതി  വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്ന നിർബന്ധമുണ്ട്. നൂതന പദ്ധതികൾക്ക് ധനവകുപ്പ് നൽകുന്ന പിന്തുണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം 2025ൽ പൂർത്തിയാക്കും. ദീർഘകാലം നിലനിൽക്കുന്ന ഈടുറ്റ റോഡുകളാണ് സംസ്ഥാനത്ത് നിർമിക്കുന്നതെന്ന് അധ്യക്ഷനായ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേന്ദ്രസഹായം പരിമിതപ്പെട്ടെങ്കിലും വികസനകാര്യത്തിൽ സംസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ ഷാജു സ്വാ​ഗതം പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ അനിതാ ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, കെ ഉണ്ണിക്കൃഷ്ണമേനോൻ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, കൗൺസിലർമാരായ ജേക്കബ് വർ​ഗീസ് വടക്കടത്ത്, തോമസ് പി മാത്യു, ലീനാ ഉമ്മൻ, വെട്ടിക്കവല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ സജി,  ഉമ്മന്നൂർ പഞ്ചായത്ത് അം​ഗം സുനിൽ ടി ഡാനിയേൽ, പ്രഭാ​കരൻനായർ, മാത്യു സാം, എം കെ അബ്ദുൽ അസീസ്, കെ വിജയകുമാർ എന്നിവർ സംസാരിച്ചു.  അഞ്ചര മീറ്റർ വീതിയിൽ  ആറുകോടി രൂപ ചെലവഴിച്ച് ബിഎം ബിസി ടാറിങ്‌ നിലവാരത്തിലാണ് അഞ്ചു കിലോമീറ്റർ റോഡ് നിർമിക്കുന്നത്. Read on deshabhimani.com

Related News