ലഹരിക്കെതിരെ 
വിമുക്തി ജ്വാല

ജില്ലാ എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ 
വിമുക്തി ജ്വാലതെളിച്ചപ്പോൾ


കൊല്ലം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ വിമുക്തി ജ്വാലതെളിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്  ഉദ്ഘാടനംചെയ്തു. കെഎസ്ഇഎസ്എ പ്രസിഡന്റ് എ രാജു അധ്യക്ഷനായി. ബീച്ചിലെത്തിയ പൊതുജനങ്ങളടക്കം ദീപം തെളിച്ച് ചടങ്ങിൽ പങ്കാളികളായി. സബ് കലക്ടർ ചേതൻകുമാർ മീണ ലഹരിവിരുദ്ധ സന്ദേശം നൽകി. ടീം ഹാഗിയോസിന്റെ പാവനാടകം ‘വിലാപങ്ങൾക്കു വിട' അരങ്ങേറി. അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ (എൻഫോഴ്‌സ്‌മെന്റ്)വി റോബർട്ട്, കെഎസ്ഇഎസ്എ സെക്രട്ടറി സന്തോഷ് വർഗീസ്, സംസ്ഥാന സെക്രട്ടറി ടി സഞ്ജുകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News