മോട്ടോർ തൊഴിലാളികൾ 
കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ്‌ മാർച്ചും ധർണയും 
ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം പതിനഞ്ച്‌ വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കണമെന്നും കള്ള ടാക്‌സി തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ ഉദ്ഘാടനംചെയ്തു.  സംസ്ഥാന കമ്മിറ്റി അംഗം സി മുകേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി ലാലുമണി സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി സി പിള്ള, വി പത്മനാഭൻ, സുപ്രഭ, പി ദിലീപ്, എ ഹാഷിം, വി ദിവാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News