സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കണം

കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ്‌ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ 
ഉദ്ഘാടനംചെയ്യുന്നു


കൊല്ലം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ്‌ ടീച്ചേഴ്സ് യൂണിയൻ രണ്ടാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. കെഎസ്എസ്ടിയു ജില്ലാ പ്രസിഡന്റ് നെവിൻ എം ജോൺസൺ അധ്യക്ഷനായി.   കെഎസ്ടിഎ ജില്ലാ ട്രഷറർ വി കെ ആദർശ്, കെആർടിഎ ജില്ലാ പ്രസിഡന്റ് എ തുഷാര, കെഎസ്എസ്ടിയു സംസ്ഥാ ന ജനറൽ സെക്രട്ടറി കെ ആർ ബ്രിജിത്ത്, സംസ്ഥാന പ്രസിഡന്റ് നൗഫൽ മുഹമ്മദ്, സംസ്ഥാന സെക്രട്ടറി കെ എം അജിത്കുമാർ, സം ലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലീനസ് വിൻസെന്റ് സ്വാഗതവും ടി കെ നാസറുദീൻ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: നെവിൻ എം ജോൺസൻ (പ്രസിഡന്റ്‌), ടി കെ നാസറുദീൻ, ബാനു പ്രകാശ് (വൈസ് പ്രസിഡന്റുമാർ), ലീനസ് വിൻസെന്റ് (സെക്രട്ടറി), ടി ഗീത, എസ് രേണുക (ജോയിന്റ്‌ സെക്രട്ടറിമാർ), ഐ പി സുൽബി (ട്രഷറർ). Read on deshabhimani.com

Related News