കൊല്ലം മാതൃക പഠിക്കാൻതമിഴ്‌നാട്‌ സംഘം എത്തി

ഹാർബറുകളുടെ നടത്തിപ്പിലെ കൊല്ലം മാതൃക പഠിക്കാൻ എത്തിയ തമിഴ്‌നാട്‌ സംഘം


കൊല്ലം ഹാർബറുകളുടെ നടത്തിപ്പിലെ കൊല്ലം മാതൃക പഠിക്കാൻ തമിഴ്‌നാട്‌ സംഘം. ശക്തികുളങ്ങര, നീണ്ടകര തുറമുഖങ്ങൾ സന്ദർശിച്ച സംഘം യാനങ്ങളുടെ രജിസ്‌ട്രേഷൻ നടപടി, മീൻപിടിത്ത രീതി, തുറമുഖത്തെ ക്യാമറ സംവിധാനം എന്നിവയെക്കുറിച്ച്‌ വിശദമായി ചോദിച്ചറിഞ്ഞു.  ബുധൻ പകൽ ഒന്നോടെ എത്തിയ ആറംഗസംഘത്തെ കൊല്ലം ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെന്നൈ ഫിഷിങ്‌ ഹാർബർ പ്രോജക്ട്‌ സർക്കിൾ ചീഫ്‌ എൻജിനിയർ വി രാജു, കുളച്ചൽ എൻജിനിയർ എൻ ചിദംബരം മാർത്താണ്ഡം, കന്യാകുമാരി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ എൻ കാശിനാഥപാണ്ഡ്യൻ, സീനിയർ മാനേജർ പി പ്രദീപ്‌ കുമാർ എന്നിവരാണ്‌ സന്ദർശിച്ചത്‌. Read on deshabhimani.com

Related News