റംസാൻ പ്രഭാഷണ പരമ്പര തുടങ്ങി

കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീംഖാനയിലെ പ്രഭാഷണ പരമ്പര കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ 
അസീസ് മൗലവി ഉദ്ഘാടനംചെയ്യുന്നു


കൊല്ലം കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീംഖാനയിൽ റംസാനിലെ ഞായറാഴ്ചകളിൽ നടക്കുന്ന  പ്രഭാഷണ പരമ്പര കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനംചെയ്തു. ഈരാറ്റുപേട്ട അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷനായി. അബൂ യാസീൻ മുഹമ്മദ് റാഫി അൽ അബ്റാരി മുഖ്യപ്രഭാഷണം നടത്തി. കടയ്ക്കൽ ജുനൈദ്,  ഷാഹിൻ മൗലവി, എ എം യൂസുഫുൽ ഹാദി, എ എം ഹനീഫ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News