വയൽ വാണിഭമേള നടന്നു

കാളവയൽ വയൽ വാണിഭമേളയുമായി ബന്ധപ്പെട്ടു നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് 
സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്യുന്നു


ഓയൂർ കാളവയൽ വയൽ വാണിഭമേളയുമായി ബന്ധപ്പെട്ട് കാളവയലിൽ ചേർന്ന  സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ അധ്യക്ഷനായി. ഡി രമേശൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ റീന, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കരിങ്ങന്നൂർ സുഷമ, സ്ഥിരംസമിതി അധ്യക്ഷ ജി ജയശ്രീ, പഞ്ചായത്ത്‌ അംഗങ്ങളായ ടി കെ ജ്യോതിദാസ്, ജെ അമ്പിളി, ജെസീന ജമീൽ കെ ലിജി, വയൽ വാണിഭ സമിതി ചെയർമാൻ കെ ജി വിശ്വനാഥൻനായർ, ടി സുരേഷ്കുമാർ, ഷിജുകുമാർ, ഗണേശൻ, കെ സാദിഖ്, വിനയചന്ദ്രൻ, രാഹുൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News