തൊഴിലാളികൾ രംഗത്തുണ്ട്‌



കൊല്ലം കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള  പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ജില്ലയിലെ തൊഴിലാളികളും രംഗത്തുണ്ടാകുമെന്ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ്‌ ജയമോഹനും അറിയിച്ചു.  സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കയറ്റാനും  ഇറക്കാനും ഇവർ രംഗത്തുണ്ടാകും. പ്രായമായവർക്കും രോഗബാധിതർക്കും വീടുകളിൽ കിറ്റുകൾ എത്തിക്കാനും  സിഐടിയു തൊഴിലാളികൾ മുന്നിലുണ്ട്‌. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആ ജോലി ചുമട്ടുതൊഴിലാളികൾ നിർവഹിക്കും.  സ്‌കൂൾ പാചകത്തൊഴിലാളികൾ പഞ്ചായത്തുകൾ ആരംഭിക്കുന്ന കമ്യൂണിറ്റി കിച്ചണുകളിൽ സൗജന്യമായി  ജോലി ചെയ്യും.  കൺസ്യൂമർഫെഡ്  തൊഴിലാളികൾ വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഓർഡർ അനുസരിച്ച് സാധനങ്ങൾ വീട്ടിലെത്തിക്കും. ഷോപ്‌സ് യൂണിയനിൽപ്പെട്ട തൊഴിലാളികൾ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് ഓർഡർ അനുസരിച്ച് വീട്ടിൽ എത്തിക്കും.സാക്ഷരതാ പ്രേരകുമാർ ലൈബ്രറികളിൽനിന്ന്‌ പുസ്തകങ്ങൾ വീടുകളിലെത്തിക്കും.   പാലിയേറ്റീവ് നേഴ്‌സുമാരും ആ രംഗത്തെ ജീവനക്കാരും ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. പ്ലാന്റേഷൻ മേഖലകളിൽ താമസിക്കുന്ന തൊഴിലാളികൾ ഒറ്റപ്പെട്ട നിലയിലാണ്. അവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ യൂണിയൻ കൺവീനർമാരും മാനേജ്‌മെന്റും ഒരുമിച്ച് പ്രവർത്തിക്കണം.   സർക്കാരിന്റെ 20 രൂപ ഭക്ഷണ പദ്ധതി എല്ലാ തോട്ടം മേഖലകളിലും ആരംഭിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News