ജയരാജ്‌ മികച്ച ഐടിഐ ഇൻസ്‌ട്രക്ടർ



ചന്ദനത്തോപ്പ്  സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് ഐടിഐ ജീവനക്കാർക്ക് നൽകുന്ന 2018 –-19 വർഷത്തെ ബെസ്റ്റ് ഇൻസ്ട്രക്ടർ അവാർഡ് (നോൺ എൻജിനിയറിജ്‌)ചന്ദനത്തോപ്പ് ഗവ. ബിടിസിയിലെ സീനിയർ ഇൻസ്ട്രക്ടർ എം ജയരാജിന്. തുടർച്ചയായ മൂന്നുവർഷത്തെ പ്രവർത്തനം വിലയിരുത്തി വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ അധ്യക്ഷനായ അവാർഡ് നിർണയസമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 50,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം കാവനാട് ആലാട്ടുകാവ് നഗറിൽ കെ ജി മോഹനന്റെയും കെ എം നിർമലയുടെയും മകനാണ്. ഭാര്യ: പ്രണിത. മക്കൾ: രോഹിത് രാജ്, ജാൻവി രാജ്. Read on deshabhimani.com

Related News