ക്ഷീരസംഘം മന്ദിരം ഉദ്ഘാടനംചെയ്തു



ശൂരനാട് ശൂരനാട് ക്ഷീരോല്‍പ്പാദക സഹകരണസംഘം മന്ദിരോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ അധ്യക്ഷയായി. മികവ് തെളിയിച്ച ക്ഷീരകർഷകരെ  അനുമോദിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മ,   പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി സി രാജി,  എം അബ്ദുല്‍ ലത്തീഫ്,  പി പുഷ്പകുമാരി, ശശികല,  ഷിബു എന്നിവർ സംസാരിച്ചു. സഹകരണ സംഘം പ്രസിഡന്റ്‌ ആർ രാധാകൃഷ്ണപിള്ള സ്വാഗതവും  സെക്രട്ടറി ബീനാകുമാരി നന്ദിയും പറഞ്ഞു.    ചിത്രം: ശൂരനാട് ക്ഷീരോല്‍പ്പാദക സഹകരണസംഘം കെട്ടിടം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു Read on deshabhimani.com

Related News