അഗ്നിരക്ഷാസേന ആധുനീകരണ പാതയിൽ: മുഖ്യമന്ത്രി



കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയെ ആധുനീകരിച്ച് നാടിനു കൂടുതൽ ഉപയോഗപ്രദമാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തിനിടെ വിവിധ പ്രകൃതിദുരന്തങ്ങളിലായി ആയിരത്തോളം പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിരവധി വീടുകൾ തകരുകയും കൃഷിനാശവും ഉണ്ടായി. ഈ പ്രതിസന്ധിയിലെല്ലാം ഓടിയെത്തിയ അഗ്നിരക്ഷാസേനയ്‌ക്ക്‌ ഉപകരണങ്ങൾ ലഭ്യമാക്കി ആധുനികവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്‌–- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല്‌ ഫയർസ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു.  കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ സ്വാഗതം പറഞ്ഞു. കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, ഗേളീ ഷൺമുഖൻ, അനിൽ എസ്‌ കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാമചന്ദ്രൻ, മിനിമോൾ, ശ്രീദേവി, മുനിസിപ്പൽ കൗൺസിലർ  പി മീന, ജെ ജയകൃഷ്ണപിള്ള, റജി ഫോട്ടോപാർക്ക്, കെ ഹരികുമാർ, വി സിദ്ധകുമാർ തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News