പ്രശ്നപരിഹാരത്തിന്‌ മുൻകൈയെടുത്ത സർക്കാർ നിലപാട് സ്വാഗതാർഹം: സിഐടിയു



കൊല്ലം കെഎംഎംഎല്ലിന്റെ ഭാവിപ്രവർത്തനത്തിനും ഖനനമേഖലയ്‌ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ തൊഴിൽ പ്രശ്നത്തിനും പരിഹാരം കാണാൻ മുൻകൈയെടുത്ത സർക്കാർ നടപടി സ്വാഗതാർഹമെന്ന് സിഐടിയു. കെഎംഎംഎല്ലിന്റെ ഭാവിപ്രവർത്തനത്തിനായി അസംസ്കൃത വസ്തുക്കൾ കണ്ടെത്തുന്നതിന് പുതിയ മൈനിങ് സൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഏറെനാളായി സിഐടിയു മുന്നോട്ടുവയ്‌ക്കുന്നതാണ്. ആ ആവശ്യത്തിനു കൂടിയാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.  പൊതുമേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിരന്തരം ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന എൽഡിഎഫ് സർക്കാരിന്റെ നിലപാട് തൊഴിലാളി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുകയാണ്‌ ഇടതുസർക്കാരും വ്യവസായ മന്ത്രി പി രാജീവും.  അനുവദിച്ച മൈനിങ് സൈറ്റുകളിൽ ലാഭകരമായവയിൽനിന്ന് ധാതുമണലിന്റെ ഖനനം ഉടൻ തന്നെ ആരംഭിക്കുന്നതിന് മാനേജ്മെന്റ്‌ സത്വര നടപടി സ്വീകരിക്കണമെന്ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News