മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു

മത്സ്യഫെഡിനെതിരെ യുഡിഎഫ്‌ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ശക്തികുളങ്ങരയിൽ നടന്ന 
പ്രതിഷേധക്കൂട്ടായ്മ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ 
ഉദ്‌ഘാടനം ചെയ്യുന്നു


  കൊല്ലം മത്സ്യഫെഡിനെതിരെ യുഡിഎഫ്‌ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ശക്തികുളങ്ങരയിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എച്ച് ബേസിൽലാൽ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ഡയറക്ടർമാരായ ജി രാജദാസ്, സബീന സ്റ്റാൻലി, കെ ജി ബിജു, ആർ രവീന്ദ്രൻ, മത്യാസ് അഗസ്റ്റിൻ, ടോംസൻ ഗിൾബർട്ട്, ബിജു സെബാസ്റ്റ്യൻ, പി ആർ രജിത്, ജാക്സൺ വിൻസെന്റ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News