കൊതുകുനിവാരണം ആരംഭിച്ചു

ഉമ്മന്നൂര്‍ പഞ്ചായത്ത് വടകോട് വാര്‍ഡില്‍ നടന്ന കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് അം​ഗം ബിന്ദു പ്രകാശ് നിര്‍വ്വഹിക്കുന്നു


കൊട്ടാരക്കര മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഉമ്മന്നൂർ പഞ്ചായത്തും ആരോ​ഗ്യ വകുപ്പും ചേർന്ന്  കൊതുകുനിവാരണം ആരംഭിച്ചു.  ചെപ്ര പള്ളിമുക്കിൽ പഞ്ചായത്ത് അം​ഗം ബിന്ദു പ്രകാശ് ഉദ്ഘാടനംചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ, പബ്ലിക് ഹെൽത്ത്‌ നഴ്സ് ആർ രജനി, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ശോഭ, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം നടത്തി. Read on deshabhimani.com

Related News