പാഠ്യപദ്ധതി ശിൽപ്പശാല സംഘടിപ്പിച്ചു

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പാഠ്യപദ്ധതി ശിൽപ്പശാല വൈസ് ചാൻസലർ പി എം മുബാറക് പാഷ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സർട്ടിഫിക്കറ്റ് കോഴ്സുകളുടെ നിർമിതിക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ വൈസ് ചാൻസലർ പി എം മുബാറക് പാഷ ഉദ്ഘാടനംചെയ്തു. പ്രൊ വൈസ് ചാൻസലർ എസ് വി സുധീർ അധ്യക്ഷനായി.  രജിസ്ട്രാർ ഡിംപി വി ദിവാകരൻ സ്വാഗതം പറഞ്ഞു. സിൻഡിക്കറ്റ് അംഗം ബിജു കെ മാത്യു പാഠ്യപദ്ധതികൾ വിശദീകരിച്ചു. വിവിധ സെഷനുകളിലായി അക്കാദമിക്‌ വകുപ്പുകൾ പ്രായോഗിക പരിശീലനത്തിന് മുൻ‌തൂക്കം നൽകുന്ന പാഠ്യപദ്ധതികൾ അവതരിപ്പിച്ചു. ശിൽപ്പശാലയിൽ അവതരിപ്പിച്ച ആശയങ്ങൾ ഏകോപിപ്പിച്ച് നൂതന സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇക്കൊല്ലം തന്നെ തുടങ്ങാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News