ജനകീയ വിദ്യാഭ്യാസസമിതി 
കാൽനട ജാഥ തുടങ്ങി

ജനകീയ വിദ്യാഭ്യാസസമിതി കാൽനട ജാഥ ശൂരനാട് വടക്ക് തെക്കേമുറിയിൽ കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള 
ഉദ്‌ഘാടനംചെയ്യുന്നു


ശൂരനാട് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനകീയ വിദ്യാഭ്യാസസമിതി കാൽനട ജാഥയ്ക്കു തുടക്കം. ശൂരനാട് വടക്ക് തെക്കേമുറിയിൽ കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള ജാഥാ ക്യാപ്‌റ്റൻ എസ് സന്തോഷ് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്തു. ജനകീയ വിദ്യാഭ്യാസ സമിതി ചെയർമാൻ സനൽകുമാർ അധ്യക്ഷനായി. ആറു മുതൽ 12-വരെയുള്ള ക്ലാസുകളിലെ എൻസിഇആർടി പാഠഭാഗങ്ങളിലെ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനും ഒഴിവാക്കുന്നതിനും എതിരെ കെഎസ്ടിഎ, എസ്എഫ്ഐ, ബാലസംഘം കൂട്ടായ്മയിൽ രൂപീകരിച്ച ജനകീയ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിലാണ് ജാഥ. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ രഘുനാഥൻപിള്ള, കെ ഒ ദീപക് കുമാർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഇ ബിനു ആരിഫ്, ബാലസംഘം ഏരിയ സെക്രട്ടറി ആർച്ച, കെഎസ്ടിഎ നേതാക്കളായ വി എസ് മനോജ്കുമാർ, എഡ്ഗർ സക്കറിയാസ്, വിനയചന്ദ്രൻ, ഗിരിജ, ബി ബിനു, ആദർശ് എന്നിവർ സംസാരിച്ചു. വെള്ളി കാരാളിമുക്കിൽ ആരംഭിക്കുന്ന ജാഥ പതാരത്ത്‌ സമാപിക്കും. ശനി രാവിലെ ഏഴാംമൈലിൽനിന്നും ആരംഭിച്ച് സിനിമാപറമ്പിൽ അവസാനിക്കും. ചവറ ജനകീയ വിദ്യാഭ്യാസ സമിതി നടത്തുന്ന കാൽനട ജാഥയുടെ ചവറ ഉപജില്ലാ തല ഉദ്ഘാടനം വേട്ടുതറയിൽ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ആർ രവീന്ദ്രൻ അധ്യക്ഷനായി. പാഠ പുസ്തകങ്ങളിലെ ചരിത്ര നിഷേധത്തിനും ശാസ്ത്ര നിഷേധത്തിനും കാവി വൽക്കരണത്തിനുമെതിരെയാണ് ജാഥ. ജാഥാ ക്യാപ്റ്റനായ  കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ശൈലേഷ് കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ലിതിൻ, ജാഥാ മാനേജർ രാജീവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി കെ ജെ ജയശ്രീ സ്വാഗതവും അശ്വിൻ നന്ദിയും പറഞ്ഞു. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, മൈനാഗപ്പള്ളി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.    Read on deshabhimani.com

Related News