പബ്ലിക് ഹിയറിങ് നടത്തി

തീരദേശ നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി കലക്ടറേറ്റിൽ നടത്തിയ പബ്ലിക്‌ ഹിയറിങ്‌


കൊല്ലം തീരദേശ നിയമം 2019 പ്രകാരം തയ്യാറാക്കിയ കരട് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ വിശദമാക്കുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനു കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി പബ്ലിക് ഹിയറിങ് നടത്തി. സിആർഇസഡ്–- രണ്ടു പ്രകാരം കോസ്റ്റൽ സോണുകൾ ക്രമീകരിക്കണമെന്ന് ആവശ്യം ഉയർന്നു. ജില്ലയിലെ ദ്വീപുകൾക്കായി പ്രത്യേക തീരദേശ നിയമനിർമാണം നടത്തണമെന്നും ആവശ്യം ഉയർന്നു. എല്ലാ ആവശ്യങ്ങളും വിശദമായി പരിശോധിച്ച് മാത്രമേ അന്തിമ രേഖ തയ്യാറാക്കൂവെന്ന് അധികൃതർ അറിയിച്ചു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പമിദി, സബ്കലക്ടർ മുകുന്ദ് ഠാക്കൂർ, ജില്ലാ ടൗൺ പ്ലാനർ എം ശാരി  തുടങ്ങിയവർ പങ്കെടുത്തു. 25 പഞ്ചായത്തിലെയും രണ്ട് മുനിസിപ്പാലിറ്റിയുടെയും കൊല്ലം കോർപറേഷനിലെയും ജനപ്രതിനിധികളും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News