ഗൗരിനന്ദന, ഫെമിന, അഞ്ജലി 
എന്നിവർക്ക്‌ ഒന്നാംസ്ഥാനം



കൊല്ലം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല വായനോത്സവത്തിൽ കുന്നത്തൂർ താലൂക്കിലെ മുതുപിലാക്കാട് നേതാജി ഗ്രന്ഥശാലയിലെ എം ഗൗരിനന്ദനയ്‌ക്ക്‌ ഒന്നാം സ്ഥാനം. പുനലൂർ താലൂക്കിലെ ഭാരതീപുരം ജവഹർ ലൈബ്രറിയിലെ പ്രിയദർശിനി, കരുനാഗപ്പള്ളി താലൂക്കിലെ തെക്കുംഭാഗം കാസ്‌കറ്റ് ലൈബ്രറിയിലെ എസ്‌ ഹീര  എന്നിവർക്കാണ്‌ രണ്ടും മൂന്നും സ്ഥാനം.   മുതിർന്നവർക്ക് രണ്ടു വിഭാഗത്തിലായി വായനമത്സരം സംഘടിപ്പിച്ചിരുന്നു. 16-–-21 വയസ്സുവരെയുള്ള മത്സരത്തിൽ കൊട്ടാരക്കര താലൂക്കിലെ കുമ്മിൾ സമന്വയ ഗ്രന്ഥശാലയിലെ എസ്‌ എസ്‌ ഫെമിനയ്‌ക്കാണ്‌ ഒന്നാം സ്ഥാനം. കരുനാഗപ്പള്ളി താലൂക്കിലെ പടനായർകുളങ്ങര വടക്ക് തണ്ടാന്റയ്യത്ത് അഡ്വ. വി അഹമ്മദ്കുട്ടി ജനകീയ ലൈബ്രറിയിലെ എ അശ്വിൻ, കരുനാഗപ്പള്ളി താലൂക്കിലെ കരുനാഗപ്പള്ളി സി പി ആശാൻ ലൈബ്രറിയിലെ എസ്‌ ഫാത്തിമ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.   22–-40 വയസ്സ് വരെയുളള മത്സരത്തിൽ കുന്നത്തൂർ താലൂക്കിലെ തോട്ടത്തിൽകടവ് നളന്ദ ഗ്രന്ഥശാലയിലെ അഞ്ജലി ഒന്നാം സ്ഥാനവും കൊല്ലം താലൂക്കിലെ ചാത്തന്നൂർ പബ്ലിക് ലൈബ്രറിയിലെ ജി സൗമ്യ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്കിലെ തെക്കുംഭാഗം കാസ്‌കറ്റ് ലൈബ്രറിയിലെ എസ്‌ സന്ധ്യ മൂന്നാം സ്ഥാനവും നേടി.  ഒന്നാം സ്ഥാനക്കാർക്ക് 6000 രൂപ വീതവും പ്രശസ്തിപത്രവും ശിൽപ്പവുമാണ്‌ സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 4000, 3000 എന്നിങ്ങനെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകും. സംസ്ഥാന മത്സരം 29നും 30നും മലപ്പുറം തിരൂർ തുഞ്ചൻപറമ്പിലാണ്‌. ആദ്യ സ്ഥാനക്കാർ കൊല്ലം ജില്ലയെ പ്രതിനിധീകരിക്കുമെന്ന്‌ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു. Read on deshabhimani.com

Related News