സമ്പൂർണ ഉറവിട നശീകരണത്തിന്‌ തുടക്കം



പുനലൂർ ആര്യങ്കാവ് പഞ്ചായത്തിൽ സമ്പൂർണ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. മഴക്കാല പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ വീടുകൾ സന്ദർശിച്ച് കൊതുകിന്റെ ഉറവിട നശീകരണത്തിന്‌ ബോധവൽക്കരണം നടത്തി. എലിപ്പനി പ്രതിരോധ മരുന്ന് വിതരണം, കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ എന്നിവയും നടക്കുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് പിഴ ഈടാക്കുമെന്നും അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി ആർ അരുൺകുമാർ, പിഎച്ച്എൻ ലീല, ഹസിം, അനീസ്, ഷീബ, അഞ്ജു, രേഖ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News