സ്കിൽ ഡെവലപ്മെന്റിൽ യുകെഎഫ് മികവ്‌



കൊല്ലം ഇന്ത്യയിൽ ആദ്യമായി പുനരുപയോഗ ഊർജത്തെ അടിസ്ഥാനമാക്കി ഇൻഡോറിൽ നടന്ന സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമായ സ്വദേശിലെ ആദ്യഘട്ടം പൂർത്തിയാക്കി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ. യുകെഎഫ് കോളേജിന്റെയും കെടിയുവിന്റെയും ആഭിമുഖ്യത്തിൽ ഇൻഡോറിലെ ക്ഷേമ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നടന്ന മൂന്നുദിവസത്തെ ട്രെയിനിങ് പ്രായോഗിക വിദ്യാഭ്യാസ തലത്തിലേക്കുള്ള ചുവടുവയ്‌പ്പായി.  വിൻഡ്‌മിൽ ഫൗണ്ടേഷൻ നിർമാണം, ഗുണനിലവാര പരിശോധന, വിൻഡ് ടർബൈൻ ജനറേഷൻ സൈറ്റ് സന്ദർശനം, ഇറപ്ഷൻ സൈറ്റ് സന്ദർശനം, മെറ്റീരിയൽ ഐഡന്റിഫിക്കേഷൻ, മറ്റുനിർമാണ വിശദാംശങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി വിവിധ സെഷനുകളിലൂടെയാണ് പ്രോഗ്രാമുകൾ നടന്നത്. പ്രണവ്, അശ്വിൻ, അമൃത എന്നിവർക്ക്‌   പെർഫോമൻസിനുള്ള അവാർഡ്‌ ലഭിച്ചു.   യുകെഎഫ് കോളേജിൽ സ്വദേശിന്റെ ഒന്നാംഘട്ട സമാപനചടങ്ങിൽ  ജി എസ് ജയലാൽ എംഎൽഎ മുഖ്യാതിഥിയായി. യുകെഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർ​ഗീസ്, പ്രിൻസിപ്പൽ ഡോ. ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസിപ്പൽ അനീഷ് വി എൻ, പിടിഎ രക്ഷാധികാരി എ സുന്ദരേശൻ, പ്രോഗ്രാം ഓഫീസർ അഖിൽ ജെ ബാബു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News