തൊളിക്കോട്‌ ജിഎൽപിഎസിൽ പഠനമുറി ഒരുക്കി

തൊളിക്കോട് ഗവ. എൽപി സ്കൂളിൽ ഒരുക്കിയ പഠനമുറി


പുനലൂർ തൊളിക്കോട് ഗവ. എൽപി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ അർഹരായ കുട്ടികൾക്ക് പുനലൂർ റിവർസൈഡ് റോട്ടറി ക്ലബ്‌ സഹായത്തോടെ പഠനമുറി ഒരുക്കി. ടേബിൾ ലാമ്പ്, മേശവിരി, പേന, പെൻസിൽ, വാട്ടർബോട്ടിൽ, പുസ്തകങ്ങൾ തുടങ്ങിയവയെല്ലാം റോട്ടറി ​ക്ലബ്ബാണ് നൽകിയത്.   വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ദീപം തെളിച്ച്  പഠനമുറി ഉദ്ഘാടനംചെയ്തു. തൊളിക്കോട് വാർഡ് കൗൺസിലൻ അഖില സുധാകരൻ, പരവട്ടം വാർഡ് കൗൺസിലർ വിപിൻ, റോട്ടറി ക്ലബ് പ്രസിഡന്റ് ബിജോയി ജോൺ, അനൂപ് ഷാജി പാലത്ര, തോമസ് കുരുവിള, പിടിഎ പ്രസിഡന്റ് മുഹമ്മദ് അൻസാരി, ഹെഡ്മാസ്റ്റർ കെ ജി ഏബ്രഹാം പിടിഎ അംഗങ്ങളായ സന്തോഷ്, ഹരി, ഷാജി, അധ്യാപികമാരായ ബീന, ഷിബി, പ്രിയങ്ക ആരതി, സോണി എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News