കുഴൽക്കിണർ 
അടിച്ചുതകർത്തതായി പരാതി



ചടയമംഗലം നിലമേൽ കല്ലുവെട്ടാൻ കുഴിയിൽ ദമ്പതികൾ കുഴൽക്കിണർ അടിച്ചുതകർത്തതായി പരാതി. കല്ലുവെട്ടാൻകുഴി കോളനിയിലെ അഞ്ചോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുഴൽക്കിണറാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ കല്ലുവെട്ടാൻ കുഴി  കെവിടി ഹൗസിൽ നിസാം, ഭാര്യ ഹസീന എന്നിവർക്കെതിരെ നാട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.  കോളനിയിലെ കിണർ ഇല്ലാത്ത കുടുബങ്ങൾ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. പഞ്ചായത്ത് റോഡിനു സമീപത്തെ പുറമ്പോക്കിൽ നിൽക്കുന്ന കിണർ നിസാമിന്റെ വസ്തുവിലാണെന്നു പറഞ്ഞ് വെള്ളമെടുക്കുന്നത് തടയുന്നത് പതിവായിരുന്നു.  ഇവർക്ക് ഉറവവറ്റാത്ത കിണറുണ്ടെങ്കിലും ടാങ്കിൽ പമ്പ്ചെയ്ത വെള്ളം മുഴുവനും കൃഷിക്കും മറ്റാവശ്യത്തിനും ഉപയോഗിച്ചിരുന്നു. ഇത് നാട്ടുകാർ തടഞ്ഞതിൽ പ്രകോപിതനായാണ് കിണർ അടിച്ചുതകർത്തതെന്നാണ് ആരോപണം. Read on deshabhimani.com

Related News