21 റോഡുകൾ നവീകരണം അതിവേഗം



കൊല്ലം ജില്ലയിൽ പൊതുമരാമത്ത്‌ റോഡുകളുടെ  പുനരുദ്ധാരണപ്രവൃത്തി അതിവേഗം പൂർത്തീകരണത്തിലേക്ക്‌. മൂന്നുമാസത്തിനിടെ ഭരണാനുമതി ലഭിച്ച 21 റോഡുകളാണ്‌ പട്ടികയിലുള്ളത്‌. ബജറ്റ്‌ ഫണ്ട്‌ കുടാതെ നബാർഡ്‌ സഹായത്തിലുള്ള റോഡുകളുമുണ്ട്‌. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ചതും ഉടൻ പൂർത്തിയാകാനുള്ളതുമായ എട്ട്‌ റോഡുകളുമുണ്ട്‌. ബിഎം ആൻഡ്‌ ബിസി പ്രകാരം നവീകരിക്കുന്ന റോഡിൽ ഓടനിർമാണം, ദിശാസൂചികാ ബോർഡുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, പെയിന്റിങ്‌ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  എട്ടുകോടി രൂപ ചെലവിൽ നവീകരിക്കുന് ന കൊട്ടാരക്കര മണ്ഡലത്തിലെ എഴുകോൺ –- കല്ലട റോഡിന്‌ കഴിഞ്ഞ ദിവസമാണ്‌ ഭരണാനുമതിയായത്‌.  എഴുകോൺ മുതൽ പൊരീക്കൽ ആലൂംമൂട്‌ വരെയും കോട്ടായിക്കോണം മുതൽ ഇലഞ്ഞിക്കോട്‌ വരെയും കാട്ടൂർ ജങ്‌ഷൻ മുതൽ പാലക്കുഴി പാലം വരെയുമാണ്‌ റോഡ്‌. ചടയമംഗലം മണ്ഡലത്തിലെ പൂങ്കോട്‌ ഇടയ്‌ക്കോട്‌ വെട്ടുവഴി വയയ്‌ക്കൽ ‐ആറു കോടി, ആയൂർ –- ചുണ്ട  ‐ 8.7 കോടി, കുന്നത്തൂരിലെ പഴവറ –- കല്ലട ‐ അഞ്ചു കോടി, ചാത്തന്നൂരിലെ ആലുംമൂട്‌–-  പെരിയക്കോട്‌ –- പുന്നയ്‌ക്കോട്‌ മരുതമൺപള്ളി അമ്പലംകുന്ന്‌,  കോഴിക്കോട്‌ –- വേങ്ങോട്‌ എൽപിഎസ്‌ , പൂയപ്പള്ളി പോങ്ങോട്‌, പൈയാക്കോട്‌ അടുതലക്കടവ്‌ പുലിമുക്ക്‌ ‐15 കോടി എന്നിവയാണ്‌ ബജറ്റ്‌ ഫണ്ടിൽ നവീകരിക്കുന്ന റോഡുകൾ.  പത്തനാപുരത്തെ വെട്ടിക്കവല –- ചക്കുവരയ്‌ക്കൽ 1.5 കോടി, കിഴക്കേത്തെരുവ്‌ –- പള്ളിമുക്ക്‌ –- വെട്ടിക്കവല: 4.5 കോടി, ജനതാ  ജങ്‌ഷൻ –- ഇടത്തറ അറബിക്‌  കോളേജ്‌: നാലു കോടി, ഈട്ടിവിള ജങ്‌ഷൻ –- അമ്പലത്തുംവിള –-  നാലുകോടി,  പുനലൂരിലെ തഴമേൽ,  അഞ്ചൽ മാർക്കറ്റ്‌ ജങ്‌ഷൻ–- ശബരിഗിരി സ്‌കൂൾ –- അഗസ്ത്യകോട്‌: അഞ്ചുകോടി, ഏരൂർ –- പനയം –- ആലഞ്ചേരി റോഡ്‌: 6.5 കോടി, വിളക്കുപാറ –-മാവിള –-മണലിൽപച്ച: 9.9 കോടി എന്നിവയും ബജറ്റ്‌ ഫണ്ടിലാണ്‌ നവീകരിക്കുക.    ശബരിമല പ്രത്യേക  പാക്കേജിൽ  27. 5  കോടി ചെലവിൽ ഒമ്പതു റോഡുകൾ നവീകരിക്കും. ചടയമംഗലം മണ്ഡലത്തിലെ പാങ്ങോട്‌ –- കിഴക്കുംഭാഗം –-  മുള്ളക്കാട്‌ കൊല്ലായി റോഡിന്‌  –- 10 കോടി, പുനലൂർ മണ്ഡലത്തിലെ ഏരൂർ –- ഇടമൺ 7.5 കോടി, കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ –- സദാനന്ദപുരം 80 ലക്ഷം, പെരുംകുളം –-കലയപുരം മൂന്നു കോടി, പത്തനാപുരത്തെ പുനലൂർ പേപ്പർമിൽ –- പനംപറ്റ 75 ലക്ഷം, ആവണീശ്വരം –- കുറ്റിക്കോണം 50 ലക്ഷം,  ഇളമ്പൽ –- തടിക്കാട്‌ 50 ലക്ഷം, ചടയമംഗലത്തെ വാളകം–-മുള്ളിയിൽ–-പനവേലി രണ്ടുകോടി, പട്ടേരിമുക്ക്‌ അമ്പലക്കര പൈങ്ങയിൽ റോഡ്‌ 2.5 കോടി എന്നിവയാണ്‌  ഈ പട്ടികയിലുള്ളത്‌. Read on deshabhimani.com

Related News