മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകുന്നത് അട്ടിമറിക്കാൻ നീക്കം

തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് പട്ടയം 
നൽകാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് എൽഡിഎഫ് 
പോർട്ട് കൊല്ലത്ത് പതിച്ച പോസ്റ്ററിന് മുകളിൽ 
കരിഓയിൽ ഒഴിച്ച നിലയിൽ


കൊല്ലം കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകുന്നത് അട്ടിമറിക്കാൻ നീക്കം. വ്യാജ സർവേ നടത്തിയതിനു പിന്നാലെ പട്ടയവിതരണത്തെ അഭിനന്ദിച്ച് സ്ഥാപിച്ച പോസ്റ്ററിലും ബോർഡിലും കരിഓയിൽ ഒഴിച്ചു. കഴിഞ്ഞ ദിവസം പോർട്ട് കൊല്ലം ഇ എം എസ് ലൈബ്രറിക്ക് സമീപം സ്ഥാപിച്ച ബോർഡിലും പോസ്റ്ററിലുമാണ് കരിഓയിൽ ഒഴിച്ചനിലയിൽ കണ്ടെത്തിയത്. തീരദേശമേഖലയിലെ അഞ്ഞൂറിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് എം മുകേഷ് എംഎൽഎയാണ് റവന്യു മന്ത്രിയെക്കണ്ട് പട്ടയം നൽകണമെന്ന് കത്ത് നൽകുന്നത്. തുടർന്ന് വാതിൽപ്പടി പട്ടയം പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രി നിർദേശിക്കുകയും ചെയ്തു.ഇതിനെ അഭിനന്ദിച്ചു ഇടതുമുന്നണി സ്ഥാപിച്ച ബോർഡിലും പോസ്റ്ററിലുമാണ് കരിഓയിൽ ഒഴിച്ചത്. എൽഡിഎഫ്‌ നൽകിയ പരാതിയിൽ കൊല്ലം പള്ളിത്തോട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News