ജില്ലാ മത്സരം 27ന്‌ ശാസ്‌താംകോട്ട ജെഎംഎച്ച്‌എസിൽ



  കൊല്ലം സ്റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരം ഞായറാഴ്‌ച ശാസ്‌താംകോട്ട ജെഎംഎച്ച്‌എസിൽ നടക്കും. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളാണ്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ യഥാക്രമം 10,000 രൂപയും 5000 രൂപയും ക്യാഷ്‌ അവാർഡും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർ ഒരു ടീമായാണ്‌ സംസ്ഥാനതലത്തിൽ മത്സരിക്കുക. സംസ്ഥാന വിജയികളാകുന്ന ടീമിന്‌ യഥാക്രമം രണ്ടുലക്ഷം, ഒരുലക്ഷം രൂപവീതം ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം.  സാഹിത്യ മത്സരം ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി സാഹിത്യമത്സരവും ഞായറാഴ്‌ച നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌  കഥ, കവിതാ വിഭാഗത്തിലാണ്‌ മത്സരം.  എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിദ്യാർഥികളെ ഒരു വിഭാഗമായി കണക്കാക്കിയാണ്‌ മത്സരം.  നേരത്തെ ലഭിച്ച രചനകളിൽനിന്ന്‌ ഓരോ വിഭാഗത്തിലും തെരഞ്ഞെടുത്ത 25 വിദ്യാർഥികൾ വീതം പങ്കെടുക്കും. വിഷയത്തെ അടിസ്ഥാനമാക്കി അക്ഷരമുറ്റം ജില്ലാ മത്സരകേന്ദ്രത്തിൽ തന്നെയാണ്‌ മത്സരം. മത്സരത്തിന്‌ തൊട്ടുമുമ്പ്‌ വിഷയം നൽകും. കഥയിലും കവിതയിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ സംസ്ഥാനതലത്തിലേക്ക്‌ തെരഞ്ഞെടുക്കും.  ജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 5000, 3000 രൂപ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനം ലഭിക്കും. സംസ്ഥാനതലത്തിലെ വിജയികൾക്ക്‌ യഥാക്രമം 50,000 രൂപ, 25000 രൂപ, മൊമെന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9447106030 Read on deshabhimani.com

Related News