ജില്ലാ സ്കൂൾ കലോത്സവം; ഒരുക്കങ്ങൾ വിലയിരുത്തി



അഞ്ചൽ  ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി പി എസ് സുപാൽ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. 28 മുതൽ അഞ്ചൽ  ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനവേദിയായും അഞ്ചൽ ടൗണിലെ മറ്റ് സ്കൂളിൽ  ഉൾപ്പെടെ 11 വേദിയുമാണ് ജില്ലാ കലോത്സവത്തിനായി  ഒരുങ്ങുന്നത്. സ്വാഗതസംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തന വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് അവലോകന യോഗം നടന്നത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രാധാ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, പുനലൂർ ആർഡിഒ ശശികുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ലാൽ, ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനസ് ബാബു, സ്കൂൾ പിടിഎ പ്രസിഡന്റ്‌ സോജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ സക്കീർ ഹുസൈൻ, മായാ കുമാരി, പഞ്ചായത്ത്അംഗങ്ങളായ തോയിത്തല മോഹനൻ, ജാസ്മിൻ മൻസൂർ, അഖിൽ കൃഷ്ണൻ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. 28ന് രാവിലെ മുതൽ അഞ്ചൽ ഈസ്റ്റ് സ്കൂളിൽ ചിത്രരചനാ മത്സരം നടക്കും. 29ന് രാവിലെയാണ് മറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്.   Read on deshabhimani.com

Related News