കോൺഗ്രസ്‌ ഗ്രൂപ്പുപോര്‌: തെക്കുംഭാഗം 
ബാങ്ക് പ്രസിഡന്റിനെ പുറത്താക്കാൻ നീക്കം



ചവറ കോൺഗ്രസ്‌ ഗ്രൂപ്പു വൈരം മുറുകിയതോടെ തെക്കുംഭാഗം സർവീസ് സഹകരണബാങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ശ്രമം. ഡയറക്ടർ ബോർഡിലെ എട്ട് അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ച്‌ കത്തുനൽകി. പകരം ഐ ഗ്രൂപ്പുകാരി തങ്കച്ചി പ്രഭാകരനെ അനുകൂലിക്കുന്ന ബേസിൽ സേവ്യറിനെ പ്രസിഡന്റാക്കാനാണ് നീക്കം. ബാങ്കിലെ നാല് ഒഴിവിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഗ്രൂപ്പു വഴക്ക് മൂർച്ഛിക്കാൻ കാരണം. പ്രൊഫ. ജസ്റ്റസിനെ മാറ്റിയാൽ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചി പ്രഭാകരനെതിരായി അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിലാണ് മണ്ഡലം പ്രസിഡന്റ്‌ സി ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള എ വിഭാഗം.  ഭൂരിപക്ഷമില്ലാതെ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിന് പഞ്ചായത്ത് ഭരണം ലഭിച്ചത്. ഇപ്പോൾ ബിജെപിയുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരണം. പഞ്ചായത്ത് പ്രസിഡന്റ്‌ ബാങ്ക് പ്രസിഡന്റിനെ മാറ്റാൻ നടക്കുന്നതിനാൽ ഭരണസ്തംഭനമാണെന്ന് യുഡിഎഫ്  അംഗങ്ങൾ തന്നെ പറയുന്നു. ബാങ്ക് പ്രസിഡന്റിനെ മാറ്റിയാൽ നിക്ഷേപം പിൻവലിക്കാനുള്ള നീക്കത്തിലാണ് ഒരുവിഭാഗം സഹകാരികൾ. Read on deshabhimani.com

Related News