കാർഷികവിളകൾ 
മോഷ്ടിച്ചു കടത്തിയ ഒരാൾ കൂടി പിടിയിൽ



അഞ്ചൽ കാർഷികവിളകൾ മോഷ്ടിച്ചു കടത്തുകയും കർഷകരെ ആക്രമിക്കുകയും ചെയ്യുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. അഞ്ചൽ താഴമേൽ സ്വദേശി അജിത്തി (അപ്പു)നെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. അലയമൺ ഉത്താംപള്ളി വയലിക്കട ഭാഗത്തെ ഏലാകളിലെ കാർഷിക വിളകൾ മോഷ്ടിച്ചു കടത്തുന്നതു തടഞ്ഞ കർഷകന്‍ ബേബിയെ ആക്രമിച്ച കേസിലാണ്‌ പ്രതി പിടിയിലായത്‌. രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. അഞ്ചൽ മുക്കട ജങ്‌ഷനു സമീപം ഉത്താംപള്ളി വയലിക്കട മേഖലയിൽ കാർഷിക വിളകൾ മോഷ്ടിച്ചുകടത്തുന്നതും കർഷകരെ ആക്രമിക്കുന്നതും പതിവായിരുന്നു. അഞ്ചൽ ഇൻസ്‌പക്‌ടർ കെ ജി ഗോപകുമാർ, എസ് ഐ പ്രജീഷ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News