പാലരുവി സുരക്ഷിത പച്ചക്കറിക്കൃഷിക്ക് തുടക്കം

എഴുകോൺ പുളിയറയിൽ പാലരുവി സുരക്ഷിത പച്ചക്കറിക്കൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 
ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു


കൊല്ലം നബാർഡ് സഹായത്തോടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സുരക്ഷിത പച്ചക്കറിക്കൃഷി പദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എഴുകോൺ പുളിയറയിൽ കമ്പനി ഉടമസ്ഥതയിലുള്ള സ്ഥലത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഓണവിപണി ലക്ഷ്യമിട്ട്‌ പാവൽ, പടവലം, മത്തൻ, പയർ, വഴുതന, വെണ്ട, ചീര, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പുളിയറ വാർഡ്  കുടുംബശ്രീ എഡിഎസ് നേതൃത്വത്തിൽ രൂപീകരിച്ച ആക്ടിവിറ്റി ഗ്രൂപ്പിനാണ്‌ പരിപാലന ചുമതല. കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ കണ്ടെയ്നർ മോഡ് സെയിൽസ് ഔട്ട്‌ലെറ്റ്  സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലാകെ ആരംഭിക്കുന്ന വിപണന കേന്ദ്രങ്ങൾ വഴിയും പച്ചക്കറി വിപണനം നടത്തും. കമ്പനി ചെയർമാൻ ബിജു കെ മാത്യൂ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി സുമാലാൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് കിളിത്തട്ടിൽ, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, എൻ എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് മാധവൻപിള്ള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News