കൊച്ചുകുട്ടൻ അനുസ്മരണവും നവകേരള വികസന സദസ്സും

വെളിയത്ത് നടന്ന കൊച്ചുകുട്ടൻ അനുസ്മരണ സമ്മേളനവും നവകേരള വികസന സദസ്സും 
ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ സിപിഐ എം വെളിയം കായില ബ്രാഞ്ച് അംഗമായിരിക്കെ ആർഎസ്എസ്, ബിജെപി ഗുണ്ടകൾ കൊലപ്പെടുത്തിയ കൊച്ചുകുട്ടന്റെ 25–-ാം രക്തസാക്ഷി ദിനാചരണം നടത്തി. സിപിഐ എം വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിലയിലെ കൊച്ചുകുട്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം പതാക ഉയർത്തി. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. നെടുവത്തൂർ ഏരിയ കമ്മിറ്റിഅംഗം ബി സനൽകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എച്ച് ആർ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു.  വൈകിട്ട് വെളിയത്ത് അനുസ്മരണ റാലിയും സമ്മേളനവും നവകേരള വികസന സദസ്സും നടന്നു. സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ബി സനൽകുമാർ അധ്യക്ഷനായി. എച്ച് ആർ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. എസ് സുദേവൻ, പി എ എബ്രഹാം, ജില്ലാ കമ്മിറ്റിഅംഗം എസ് ആർ അരുൺബാബു, ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ പ്രേമചന്ദ്രൻ, എൽ ബാലഗോപാൽ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News