എൽഡിഎഫ്‌ റാലിയും 
പൊതുസമ്മേളനവും

എൽഡിഎഫ്‌ ചടയമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


ചടയമംഗലം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ്‌ ചടയമംഗലം മണ്ഡലം കമ്മിറ്റി നിലമേലിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.  ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എസ് രാജേന്ദ്രൻ, അഡ്വ. ആർ ഗോപാലകൃഷ്ണപിള്ള, ആർ ലതാദേവി, ഡി രാജപ്പൻനായർ, പി കെ ബാലചന്ദ്രൻ, എം നസീർ, ടി എസ് പത്മകുമാർ, ബുഹാരി, ഷബീർ മാറ്റാപ്പള്ളി, ശശിധരൻപിള്ള, സാം കെ ഡാനിയൽ, ഹരി വി നായർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News