ഈവർഷം മുതൽ വിദ്യാലയങ്ങൾ ഭിന്നശേഷീസൗഹൃദം: മന്ത്രി

ഭിന്നശേഷി കുട്ടികൾക്കായുള്ള "ലയം' സഹവാസ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു


കഴക്കൂട്ടം  ജൂൺ ഒന്നിന് പുതിയ അധ്യയനവർഷത്തിൽ കേരളത്തിലെ എല്ലാ പൊതുവിദ്യാലയവും ഭിന്നശേഷീസൗഹൃദമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.    സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്നുദിവസത്തെ സഹവാസ ക്യാമ്പ് "ലയം' 2022ന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.    കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് എല്ലാവിധ തെറാപ്പി സംവിധാനങ്ങളടക്കമുള്ള സേവനങ്ങളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.    സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കണിയാപുരം ഇടവിളാകം ജിയുപി സ്കൂളിനെ ക്യാമ്പിനായി തെരഞ്ഞെടുത്തതിനെയും മന്ത്രി അഭിനന്ദിച്ചു.    വി ശശി എംഎൽഎ അധ്യക്ഷനായി. എസ്എസ്‌ കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ ആർ സുപ്രിയ, ജില്ലാ പ്രോജക്ട് കോഡിനേറ്റർ  ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം ജലീൽ, മംഗലപുരം  പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം, കവിത, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ എസ് വൈ ഷൂജ, വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ എസ് സന്തോഷ് കുമാർ,ജില്ലാ പ്രോജക്ട് ഓഫീസർ ടി എൽ രശ്മി,എഇഒ എ ഷീജ, കണിയാപുരം ബിപിസി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, എച്ച് എം എം എൽ രേ ണുക എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News