300 കുടുംബങ്ങള്‍ക്ക് 
ഫ്ലാറ്റ്; 1.8 ഏക്കർ വാങ്ങി കോര്‍പറേഷൻ



കൊല്ലം ഭൂ–-ഭവനരഹിതർക്ക് സുരക്ഷിത ഭവനമെന്ന കൊല്ലം കോർപറേഷന്റെ പദ്ധതി യാഥാർഥ്യത്തിലേക്ക്. ലൈഫ് പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാ​ഗമായി ഭവനരഹിതരും ഭൂരഹിതരുമായ 300 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാൻ കൊല്ലം കോർപറേഷൻ സ്ഥലം വാങ്ങി. മയ്യനാട് കാക്കോട്ടുമൂലയിലാണ് 1.8 ഏക്കർ സ്ഥലം 1.51 കോടി രൂപ ചെലവിട്ട് വാങ്ങിയത്.  2022–-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി. ആറുനിലയുള്ള ഫ്ലാറ്റ്‌ ആണ്‌ നിർമിക്കുക. കൊല്ലം കോർപറേഷനിൽ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിതരുടെയും സമഗ്ര സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 7441 പേർ ഭൂമിയുള്ള ഭവനരഹിതരായും 10264 പേർ ഭൂമിയില്ലാത്ത ഭവനരഹിതരായും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുള്ള ഭവനരഹിതരിൽ 6837 പേർക്ക് പിഎംഎവൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കി. 4954 കുടുംബങ്ങൾ കോർപറേഷനുമായി കരാറിൽ ഏർപ്പെട്ടു. 3722 വീട്‌ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന 1833 വീടിന്‌ പെർമിറ്റ് ലഭ്യമാക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ പുരോ​ഗമിക്കുന്നു. ഭൂരഹിത–- ഭവനരഹിത ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 150 പേർക്ക് സ്ഥലം വാങ്ങുന്നതിന് 5.25 ലക്ഷവും കോർപറേഷൻ ലഭ്യമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News