ആശ്രയ തുണയായി; സോണിയും മകനും നാട്ടിലേക്കുമടങ്ങി



കൊട്ടാരക്കര തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട പുണെ സ്വദേശികളായ അമ്മയും മകനും കൊട്ടാരക്കര ആശ്രയയുടെ കരുതൽ തണലിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി. പുണെ പിമ്പിരി ചിൻജ്വാഡ് സ്വദേശിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ അനിൽ ഖോട്ടിയ പവാറിന്റെ ഭാര്യയും മകനുമായ  സോണി അനിൽ പവാർ (40)മകൻ രൺവീർ (13)എന്നിവരെയാണ്‌ നാട്ടിലേക്ക്‌ മടക്കി അയച്ചത്‌. തിരുവനന്തപുരം  റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലിരുന്ന് കരയുകയായിരുന്ന അമ്മയെയും മകനെയും റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചുമതലയിൽ എസ്എടിയിലായിരുന്നു രൺവീറിന്റെ ചികിത്സ. സോണിയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. 20 ദിവസത്തെ ചികിത്സയ്ക്കുശേഷം ശിശുക്ഷേമ സമിതി അധ്യക്ഷ ഷാനിബാ ബീഗം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിച്ചതിനെ തുടർന്ന്  ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു. സോണിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഭർത്താവിനെ വിവരമറിയിച്ചത്‌. പുണെ കേന്ദ്രമായി പ്രവർത്തിക്കുന്ന കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം വി പരമേശ്വരനെ സഹായത്തോടെ പുണെയിലെ നിഖടി പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന്‌ ലോറി ഡ്രൈവറായ സോണിയുടെ സഹോദരൻ അങ്കമാലിയിൽ ലോറിയുമായി എത്തി മടക്കയാത്രയിൽ ഇരുവരെയും ഒപ്പം കൂട്ടുകയായിരുന്നു. ഭാര്യയും മകനും നഷ്ടപ്പെട്ട വിഷമത്തിൽ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു അനിൽ ഖോട്ടിയ.   Read on deshabhimani.com

Related News