‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്ഐ

ബിബിസി നിർമിച്ച ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി ഡിവൈഎഫ്‌ഐ പോളയത്തോട്ടിൽ പ്രദർശിപ്പിച്ചപ്പോൾ


കൊല്ലം ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ഡോക്യുമെന്ററി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.​ ​ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്‌ പ്രദർശനം. പോളയത്തോട്ട്‌ നടന്ന പ്രദർശനം സിപിഐ എം സംസ്ഥാനകമ്മിറ്റി അം​ഗം കെ വരദരാജൻ ഉദ്​ഘാടനംചെയ്തു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അം​ഗം ചിന്താ ജെറോം, ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളിയിൽ നടന്ന പ്രദർശനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐയുടെ 18 ബ്ലോക്കുകൾ കേന്ദ്രീകരിച്ചും മേഖലാതലങ്ങളിലും പ്രദർശനം നടന്നു. Read on deshabhimani.com

Related News