ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി

സ്വകാര്യവൽക്കരണത്തിനും തൊഴിൽ കരാർവൽക്കരണത്തിനുമെതിരെ ഡിവൈഎഫ്‌ഐ കൊല്ലത്ത്‌ എസ്‌ബിഐ 
അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ ജില്ലാസെക്രട്ടറി ശ്യാം മോഹൻ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം എസ്ബിഐയിൽ നടക്കുന്ന തൊഴിൽ കരാർവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും എതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൊല്ലം എസ്എൻ കോളേജിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എസ് ഷബീർ, വൈസ് പ്രസിഡന്റ് എ അഭിലാഷ്, ശബരീനാഥൻ, എ ജെ മാക്സൺ, ബ്ലോക്ക് സെക്രട്ടറി മനുദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News