കൊട്ടാരക്കരയിൽ മന്ത്രി ബാലഗോപാൽ പതാക ഉയർത്തും



കൊട്ടാരക്കര റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പതാക ഉയർത്തും. വ്യാഴം രാവിലെ 8.30ന് മിനി സിവിൽ സ്റ്റേഷനിൽ പതാക ഉയർത്തലിനുശേഷം പൊലീസ്, സ്റ്റുഡൻസ് പൊലീസ്, എക്സൈസ്, എൻസിസി, സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്, ജെആർസി എന്നിവയുടെ പരേഡും നടക്കും. ഒമ്പതിന്‌ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര പോസ്റ്റ്‌ഓഫീസ് റോഡുവഴി മണികണ്ഠൻ ആൽത്തറ, ചന്തമുക്ക്, പുലമൺ ജങ്‌ഷൻ വഴി രവിനഗറിൽ സമാപിക്കും. 3000പേർ ഘോഷയാത്രയിൽ പങ്കെടുക്കും. പകൽ 11.30ന് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് സമ്മാനം വിതരണംചെയ്യും. വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, തഹസിൽദാർ പി ശുഭൻ, ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, പി എൻ ഗംഗാധരൻനായർ, കെ മോഹനൻപിള്ള, എ ജസീം, പെരുംകുളം സുരേഷ്, നടരാജൻ ആചാരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News