നിലംവിറ്റുകിട്ടിയ തുക ഗ്രന്ഥശാലയ്‌ക്കു നൽകി റിട്ട. അധ്യാപകൻ

പള്ളിശ്ശേരിക്കൽ ഇ എം എസ്‌ ഗ്രന്ഥശാലയ്‌ക്കു നൽകുന്ന തുക ആർ വാസുദേവൻ ആചാരി 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗീതയ്‌ക്കു കൈമാറുന്നു


ശാസ്‌താംകോട്ട നിലം വിറ്റുകിട്ടിയ തുക ഗ്രന്ഥശാലയ്‌ക്കു നൽകി റിട്ട. കോളേജ്‌ അധ്യാപകൻ മാതൃകയായി. ശാസ്‌താംകോട്ട പള്ളിശ്ശേരിക്കൽ കടപ്പാലയ്യത്ത്‌ ആർ വാസുദേവൻ ആചാരിയാണ്‌ 20 സെന്റ്‌ നിലം വിറ്റുകിട്ടിയ തുക പള്ളിശ്ശേരിക്കൽ ഇ എം എസ്‌ ഗ്രന്ഥശാലയ്‌ക്ക്‌ കെട്ടിടം നിർമിക്കാൻ നൽകിയത്‌.  റാഞ്ചിയിൽ എൻജിനിയറിങ്‌ കോളേജ്‌ അധ്യാപകനായിരുന്ന വാസുദേവൻ ആചാരി വിരമിച്ചശേഷം ബംഗളൂരുവിലാണ്‌ താമസം. ഇ എം എസിനെക്കുറിച്ചും വാസ്‌തുശിൽപ്പത്തെപ്പറ്റിയും പുസ്‌തകം രചിച്ചിട്ടുള്ള അദ്ദേഹം ബംഗളൂരുവിൽ നടന്ന സിഐടിയു അഖിലേന്ത്യ സമ്മേളനം വിജയിപ്പിക്കാനുള്ള സ്വാഗതസംഘം പ്രവർത്തനത്തിലും സജീവമായിരുന്നു. ശാസ്‌താംകോട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ഗീതയും ഗ്രന്ഥശാല പ്രസിഡന്റ്‌ ആർ കൃഷ്‌ണകുമാറും ചേർന്ന്‌ വാസുദേവൻ ആചാരിയിൽനിന്ന്‌ തുക ഏറ്റുവാങ്ങി. യാസിം, പി ആർ ആതിര, എം റഷീദ്‌ എന്നിവർ പങ്കെടുത്തു.    Read on deshabhimani.com

Related News