ജെസിഐ ഭാരവാഹികൾ സ്ഥാനമേറ്റു

ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) കുടുംബസം​ഗമം കൊട്ടാരക്കരയില്‍ 
കെ ബി ​​ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും കെ ബി ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ എ ഷാജു നിർവഹിച്ചു. കെ മനോഹരൻ അധ്യക്ഷനായി.  ജെസിഐ മുൻ സോണൽ ഡയറക്ടർ മാനേജ്മെന്റ്‌ ഉണ്ണിക്കൃഷ്ണൻ കർത്ത,  സോൺ വൈസ് പ്രസിഡന്റ്‌ രെഞ്ചോ കെ ജോൺ, പ്രോഗ്രാം ഡയറക്ടർ സാംസൺ പാളക്കോണം, കമൽലാൽ, അനിയൻകുഞ്ഞ്, ഷൈജു ജോൺ, മാത്യൂ അലക്സ്, ജോൺ ജോർജ്, സിജു അഗസ്റ്റിൻ, സക്കീർഹുസൈൻ, സുരേഷ് മുട്ടത്ത്, ഷംനാദ് എന്നിവർ സംസാരിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.   ഭാരവാഹികൾ: ടി കെ കമൽലാൽ (പ്രസിഡന്റ്), അനിയൻകുഞ്ഞ് (സെക്രട്ടറി), സാംകുട്ടി ജോർജ് (ട്രഷറർ). Read on deshabhimani.com

Related News