മുന്നാധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യും: മന്ത്രി വി എൻ വാസവൻ



കൊട്ടാരക്കര ഡിസംബർ അവസാനത്തോടെ സംസ്ഥാനത്തെ ആറു ജില്ലകളിലെ എല്ലാവരുടെയും മുന്നാധാരങ്ങൾ പൂർണമായി ഡിജിറ്റലൈസ് ചെയ്യുമെന്ന് രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്നാധാരങ്ങൾ ഡിജിറ്റലൈസ്‌ ചെയ്യുന്നതോടെ മുന്നാധാരങ്ങൾ നഷ്ടപ്പെട്ട പേരിൽ ബാങ്ക് വായ്പ ലഭിക്കാതിരിക്കുന്നത്‌  ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.  സെർവർ തകരാർമൂലം രജിസ്ട്രേഷൻ മുടങ്ങുന്നത് ഒഴിവാക്കാൻ എല്ലാ ഓഫീസുകളിലും ഒപ്ടിക്കൽ ഫൈബർ സംവിധാനം സ്ഥാപിക്കും. രജിസ്‌ട്രേഷൻ ഓഫീസുകൾ നൂതന സാങ്കേതിക വിദ്യകളോടെ ആധുനീകരിക്കുന്നത് ജനങ്ങൾക്ക് ഉപകാരമാകും. മുഴുവൻ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കുന്നതോടെ  പ്രവർത്തനങ്ങൾ സുതാര്യമാകും. ആധാരം എഴുത്തുകാരുടെ തൊഴിലിനെ ബാധിക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നികുതി വരുമാനത്തിന് വലിയ സംഭാവനയാണ് രജിസ്ട്രേഷൻ വകുപ്പ് നൽകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. Read on deshabhimani.com

Related News