സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ 
ശാസ്ത്രസാങ്കേതിക മേള കൊല്ലത്ത്‌



കൊല്ലം   സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതികമേള - 25നും 26നും കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിൽ സംസ്ഥാനത്തുള്ള 48 ടെക്നിക്കൽ സ്കൂളുകളിലെ 450 വിദ്യാർഥികൾ പങ്കെടുക്കും. പ്രദർശന സ്റ്റാളുകൾ, തത്സമയ മത്സരങ്ങൾ, നിശ്ചലമാതൃകകൾ, പ്രവർത്തനമാതൃകകൾ, കലാ-–-സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടാകും.39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളുടെയും ഒമ്പത്‌ ഐഎച്ച്ആർഡി സ്കൂളുകളുടെയും പ്രദർശന സ്റ്റാളുകളുടെ മത്സരം ഉണ്ടാകും. സയൻസ് ആൻഡ്‌ ടെക്നോളജി മ്യൂസിയം, ഐഎസ്ആർഒ, ശുചിത്വമിഷൻ, വിമുക്തി, റോഡ് സേഫ്റ്റി, കെഎൽഡിബി, കേരള വനം-വന്യജീവി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ മേളയ്ക്ക് മാറ്റുകൂട്ടും.    ഇരുപത്തഞ്ചിന് രാവിലെ 10 ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും.  ശനി വൈകിട്ട് നാലിന്‌  നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.  വ്യവസായ സംരംഭകൻ മൈതീൻപിച്ച റാവുത്തറെ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ  കുളത്തൂപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് സി ഗോപൻ, പിടിഎ വൈസ് പ്രസിഡന്റ് എം ഷാജഹാൻ, സെക്രട്ടറി ഫഹദ് സൽമാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News