649 പേര്‍ക്ക് കോവിഡ്



കൊല്ലം ജില്ലയിൽ ശനിയാഴ്ച 649 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 274പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 644 പേർക്കും അഞ്ച്  ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കോർപറേഷനിൽ 131 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ - 28, കരുനാഗപ്പള്ളി- 14, കൊട്ടാരക്കര- 13, പുനലൂർ- 12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ പത്തനാപുരം -36, പവിത്രേശ്വരം -24, പെരിനാട്, വെട്ടിക്കവല എന്നിവിടങ്ങളിൽ 20 വീതവും പൂതക്കുളം -18, അഞ്ചൽ -17, വെളിനല്ലൂർ -13, ആദിച്ചനല്ലൂർ,  കല്ലുവാതുക്കൽ,  കുളത്തൂപ്പുഴ,  ചിതറ പ്രദേശങ്ങളിൽ 12 വീതവും ഇടമുളയ്ക്കൽ,  തൃക്കരുവ, നീണ്ടകര,  മയ്യനാട്  ഭാഗങ്ങളിൽ 11 വീതവും ഏരൂർ -10, ഇട്ടിവ, കുലശേഖരപുരം എന്നിവിടങ്ങളിൽ ഒമ്പതു വീതവും കടയ്ക്കൽ,  ചടയമംഗലം,  തൊടിയൂർ പ്രദേശങ്ങളിൽ - എട്ടു വീതവും കുണ്ടറ, ചാത്തന്നൂർ, ചിറക്കര, തലവൂർ, പേരയം, വിളക്കുടി, ശൂരനാട് വടക്ക് ഭാഗങ്ങളിൽ ഏഴു വീതവും എഴുകോൺ ആറ്, ഇളമാട്,  കരവാളൂർ, കരീപ്ര,  നെടുമ്പന, പന്മന, പോരുവഴി, മൈലം പ്രദേശങ്ങളിൽ അഞ്ചു വീതവും അലയമൺ, ആര്യങ്കാവ്, കുമ്മിൾ, ക്ലാപ്പന, ചവറ, തൃക്കോവിൽവട്ടം, തെന്മല, തേവലക്കര, വെളിയം എന്നിവിടങ്ങളിൽ നാലു വീതവും ആലപ്പാട്, ഇളമ്പള്ളൂർ,  ഉമ്മന്നൂർ, നിലമേൽ  പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ്. Read on deshabhimani.com

Related News