കുലശേഖരപുരത്ത് 
മണ്ണുപരിശോധന തുടങ്ങി

കുലശേഖരപുരത്ത് ടാങ്ക് നിർമാണത്തിനായി മണ്ണ് പരിശോധന നടത്തുന്നു


കരുനാഗപ്പള്ളി  സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുലശേഖരപുരത്ത് സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്ക് നിർമാണത്തിനുള്ള മണ്ണുപരിശോധന തുടങ്ങി. കുലശേഖരപുരം മഹാരാഷ്ട്ര സുനാമി കോളനിനു സമീപം 20 സെന്റിലാണ്‌ ഓവർഹെഡ് ടാങ്ക് നിർമിക്കുന്നത്. റവന്യൂ ഭൂമി പഞ്ചായത്ത് പാട്ടത്തിന്‌ ഏറ്റെടുത്താണ് പദ്ധതിക്കായി നൽകിയത്. 20 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻശേഷിയുള്ള ഓവർഹെഡ് ടാങ്കാണ് നിർമിക്കുന്നത്.   മണ്ണുപരിശോധന കഴിഞ്ഞാൽ ഉടൻ ടാങ്ക് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎ ആയിരുന്ന ആർ രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ മുൻകൈ എടുത്താണ് കല്ലടയാറിലെ ഞാങ്കടവിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് കരുനാഗപ്പള്ളി, കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട ആറു പഞ്ചായത്തിൽ ഒന്നാണ് കുലശേഖരപുരം.  ഞാങ്കടവിൽനിന്നുള്ള വെള്ളം ഐവർകാല അമ്പുവിളയിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച്‌ വിവിധ പഞ്ചായത്തുകളിലേക്ക് വിതരണംചെയ്യും. പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ കുലശേഖരപുരത്തെ മാതൃകയിൽ  ഓവർഹെഡ് ടാങ്കുകൾ നിർമിക്കും.  Read on deshabhimani.com

Related News